നിലമ്പൂർ: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നിലമ്പൂർ വീട്ടിച്ചാൽ ഷിബു റോഡിൽ താമസിക്കുന്ന വിശ്വനെ (അപ്പുട്ടനെ -56) ആണ് ചൊവ്വാഴ്ച രാത്രി 8.30 ഓടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഇയാൾ ഒറ്റക്കാണ് താമസം.
കീർത്തിപ്പടിയിലെ വർക്ക് ഷോപ്പിൽ മുമ്പ് ജോലി ചെയ്തിരുന്നു. ചെറിയ മാനസികാസ്വാസ്ത്യമുള്ളയാളാണ്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.