അമ്പലപ്പുഴ: പൊഴിയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥി ഒഴുക്കില്‍പെട്ട് മരിച്ചു. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് പനക്കൽ പി.സി. രാധാകൃഷ്ണൻ-രാധാമണി ദമ്പതികളുടെ ഏകമകൻ ദേവനാരായണനാണ് (19) തോട്ടപ്പള്ളി പൊഴിയിൽ ഒഴുക്കിൽപെട്ട് മരിച്ചത്. മധുരയിൽ ഫോറൻസിക് വിദ്യാർഥിയായ ദേവനാരായണൻ രണ്ടുദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് കരുവാറ്റയിലെത്തി ഇവിടെനിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് തോട്ടപ്പള്ളിയിലെത്തിയത്.
വൈകീട്ട് ആറരയോടെ പൊഴിയിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട ഇവരിൽ രണ്ടുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
എന്നാൽ, ഒഴുക്കിൽപെട്ട് ദേവനാരായണനെ കാണാതാകുകയായിരുന്നു. തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ