കിളിമാനൂർ: മടവൂർ മാവിൻമൂട് ശ്രീഭവനത്തിൽ കെ. മദാലസ (78-റിട്ട. അധ്യാപിക, എം.എം.എച്ച്.എസ് നിലമേൽ) നിര്യാതയായി. ഭർത്താവ്: ഗോപാലപിള്ള (റിട്ട. അധ്യാപകൻ എൻ.എസ്.എസ്.എച്ച്.എസ്, മടവൂർ, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻറ്). മക്കൾ: ഡോ. എം.ജി. ജയൻ (ഐസോള ഡി കോകോ ആയുർവേദ ബീച്ച് റിസോട്ട് പൂവാർ), മായ (കേരള ബാങ്ക് കോട്ടുക്കൽ), വിജയശ്രീ (അസി. പ്രഫ. ഗവ. എൻജിനീയറിങ് കോളജ് തിരുവനന്തപുരം). മരുമക്കൾ: ആർ. സിന്ധു (അധ്യാപിക, ആർ.ആർ.വി ബി.വി.എച്ച്.എസ്.എസ് കിളിമാനൂർ), ജെ. പ്രഹ്ലാദൻ, അഡ്വ. തട്ടത്തുമല എസ്. ജയചന്ദ്രൻ (സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.