ചാലക്കുടി: കടച്ചക്ക പറിക്കാൻ കടപ്ലാവില് കയറിയയാള്‍ വീണുമരിച്ചു. നായരങ്ങാടി താണിക്കല്‍ വീട്ടില്‍ തമ്പിയുടെ മകൻ ശശി (57) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ചാലക്കുടി മോസ്കോയിലായിരുന്നു അപകടം. കച്ചവടക്കാരനായ ശശി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കടപ്ലാവില്നിന്ന് കടച്ചക്ക പറിക്കുന്നതിനിടെ കാല്‍വഴുതി നിലത്തുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സനു, സ്നേഹ.