മീനങ്ങാടി: ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൂതുപാറ മാനികാവ് പണിയ കോളനിയിലെ ശ്രീധരന്-ലീല ദമ്പതികളുടെ മകൻ അമലാണ് (21) മരിച്ചത്. വീടിനടുത്ത് സ്കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ച പകലാണ് അമലിനെ കണ്ടെത്തിയത്. സഹോദരങ്ങള്‍: ശ്രീലിഖ, അനില്‍.