തൊടുപുഴ: ആലക്കോട് സ്വദേശിയും ഇപ്പോൾ എറണാകുളം മാമംഗലത്ത് താമസക്കാരനുമായ തുറയ്ക്കൽ ടി.വി. ജോസ് (67) നിര്യാതനായി. പരേതരായ ടി.വി. വർഗീസിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: കരിങ്കുന്നം നെടിയകാട് തുളുവനാനിക്കൽ കുടുംബാംഗം സുജ തോമസ്. മക്കൾ: അലീഷ (ദുബൈ), അമൽ (ബംഗളൂരു). മരുമകൻ: മാർട്ടിൻ തോമസ് കുടിയിരിപ്പിൽ (ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.