ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
അപകടം ഉത്സവം കഴിഞ്ഞ്മടങ്ങുന്നതിനിടെ
കുമളി: തേക്കടി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച കലാപരിപാടികൾ കണ്ട് കുടുംബാംഗങ്ങൾക്കൊപ്പം മടങ്ങുന്നതിനിടെ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ആനക്കുഴി പുളിക്കൻമല പുതിയങ്കം വീട്ടിൽ ദാമോദരൻ-രാധാമണി ദമ്പതികളുടെ മകൻ മനു പി. ദാമോദരനാണ് (29) മരിച്ചത്.
ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. മനു ഓടിച്ചിരുന്ന ഓട്ടോറിക്ഷ വെള്ളാരംകുന്ന് അളിയൻകടക്ക് സമീപം റോഡിലെ ക്രാഷ് ഗാർഡിൽ തട്ടി മറിയുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോയിലുണ്ടായിരുന്ന പിതാവ് ദാമോദരൻ, മാതാവ് രാധാമണി, സഹോദരി മിനു എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളാരംകുന്നിലെ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ് മനു. അവിവാഹിതനാണ്. കുമളി പൊലീസ് നടപടി സ്വീകരിച്ചു.