തിരുവാങ്കുളം: കടുംഗമംഗലം ഞാളിയത്ത് വീട്ടിൽ എൻ.പി. സാറ (ആനി -70) നിര്യാതയായി. കടുംഗമംഗലം ഗവ. എച്ച്.എസ് മുൻ ജീവനക്കാരിയാണ്. ഭർത്താവ്: എൻ.വി. തോമസ് (കെ.ഇ.എൽ റിട്ട. ജീവനക്കാരൻ). മക്കൾ: ബിജു തോമസ് (ബിസിനസ്), എൻ.ടി. ബിന്ദു (അധ്യാപിക, സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം), ബീന (വെങ്കിടേശ്വര സ്കൂൾ), ബിനു തോമസ് (ബിസിനസ്). മരുമക്കൾ: സുന തമ്പി, മഞ്ജു, എ.എസ്. ചാക്കോ (കെ.എസ്.ഇ.ബി), ജോൺസൺ ഏലിയാസ് (കെ.എസ്.ഇ.ബി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം വൈകീട്ട് മൂന്നിന് സെന്റ് കടുംഗമംഗലം പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ.