മൂവാറ്റുപുഴ: മരംവെട്ടാൻ കയറുന്നതിനിടെ മരത്തിനുമുകളിൽവെച്ച് മരിച്ചു. വാഴക്കുളം താണിക്കുന്നേൽ മാർട്ടിൻ വർഗീസാണ് (47) മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ വെള്ളാരംകല്ലിലെ പുരയിടത്തിലെ മരത്തിൽ കയറിയ മാർട്ടിൻ ബോധരഹിതനായി മരക്കമ്പിൽ തടഞ്ഞു നിൽക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ എത്തി താഴെയിറക്കിയപ്പോഴേക്കും മരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷേർളി. മക്കൾ: മരിയ, ജോസഫ്.