ആലത്തൂർ: ചിറ്റിലഞ്ചേരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തിരുപ്പൂർ സ്വദേശി മരിച്ചു. തിരുപ്പൂർ കൃഷ്ണനഗർ ഗാന്ധിനഗർ സ്ട്രീറ്റിൽ എം. രവിയാണ് (57) മരിച്ചത്. തിങ്കളാഴ്ച രാവിലെ ചിറ്റിലഞ്ചേരി കടമ്പിടിക്ക് സമീപം ഉൾഭാഗത്തെ റോഡിലാണ് അപകടം സംഭവിച്ചത്. ചിറ്റിലഞ്ചേരി വേലക്ക് ഭാര്യ സുശീലയുടെ കടമ്പിടി നൊണ്ണംകുളത്തെ വീട്ടിൽ വന്നതായിരുന്നു. ആഘോഷം കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങി വടക്കഞ്ചേരി-പൊള്ളാച്ചി മെയിൻ റോഡിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോൾ ഇടവഴിയിലെ വളവിലാണ് അപകടം സംഭവിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ രവി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: നിഖിൽ, നിധിൻ.