കുണ്ടറ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ കുണ്ടറ സ്വദേശി മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ ത്രിവേണി നഗറിൽ രാംകൃഷ്ണ ഭവനിൽ ശ്രീജിത്ത് (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് തെങ്കാശി ശിവഗിരിയിലായിരുന്നു അപകടം. കൈതക്കോട് സ്വദേശിയായ സുഹൃത്തിന്റെ ജോലി സംബന്ധമായി തമിഴ്നാട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പിതാവ്: ബാബുകുട്ടൻ പിള്ള. മാതാവ്: ശ്രീദേവി. ഭാര്യ: ശിൽപ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.