മണ്ണുത്തി: സ്കൂട്ടറില്‍ ക്വാളിസ് വാനിടിച്ച് മധ്യവയസ്കൻ മരിച്ചു. ചെമ്പൂക്കാവ് എക്സൈസ് ഓഫിസ് ജീവനക്കാരൻ പൂക്കുന്നം കൈപ്പുള്ളി വീട്ടില്‍ ശശികുമാര്‍ (57) ആണ് മരിച്ചത്. ഭാര്യ ജയശ്രീയെ (50) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറില്‍ കൊടകരയിലെ ജയശ്രീയുടെ വീട്ടിലേക്ക് പോകുന്നതിനിടെ മണ്ണുത്തി നെല്ലങ്കരയിലായിരുന്നു അപകടം. മകന്: അര്ജുനന്.