മാമ്പ്ര: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വയോധികൻ സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു. മാമ്പ്ര അയ്യാരിൽ ബാവുവാണ് (82) മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കൾ: ബീന, സൈറാബാനു, ബൈജു (വ്യാപാരി, കൊരട്ടി), ബിജിലി. മരുമക്കൾ: അബ്ബാസ്, നിഷ, സിബി ഇസ്മായിൽ. ഖബറടക്കം മക്കയിൽ നടത്തും.