കയ്പമംഗലം: കാക്കാത്തിരുത്തി ബദർപള്ളി അറവുശാല റോഡിലെ പരേതനായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ (90) നിര്യാതനായി. കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, കയ്പമംഗലം പഞ്ചായത്ത് അംഗം, ഇസ്സത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൊച്ചയിശ. മക്കൾ: അബ്ബാസ്, അബ്ദുൽ വാഹിദ് (മഹല്ല് ജോ. സെക്രട്ടറി), യൂസഫ് (അബൂദബി), ബഷീർ, സലീം (ഇരുവരും ദുബൈ), റസിയ, ഷമീറ. മരുമക്കൾ: ഫാത്തിമ, സുബൈദ, ഹസീന, നഷിദ, ഹസീന, സദീർ, അമീർ (അൽഐൻ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ബദർ ജുമാ മസ്ജിദ് മഹല്ല് ഖബർസ്ഥാനിൽ.