പനമരം: പനമരം പീപ്ൾസ് വില്ലേജിലെ ഖാദിരി മമ്മൂട്ടി (64) നിര്യാതനായി. പൊഴുതനയിൽ 2018ൽ ഉണ്ടായ പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട് പനമരം പീപ്ൾസ് വില്ലേജിൽ താമസിക്കുകയായിരുന്നു. പരേതനായ ഖാദിരി ഇബ്രാഹിം ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: കെ. റാബിയ ഇടിയംവയൽ. മക്കൾ: റഹീസ്, റുഖ്സാന. മരുമക്കൾ: ശിഹാബ് പരിയാരം, ഷാനി. സഹോദരങ്ങൾ: അബൂട്ടി, റസാഖ് കൽപറ്റ (കല്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), അബ്ദുൽ നാസർ (പൊഴുതന ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് അംഗം), അബ്ദുൽ റഷീദ് ഖാദിരി (സലാല കെ.എം.സി.സി ജനറല്‍ സെക്രട്ടറി), മുനീർ (മസ്കത്ത്), നസീമ, സക്കീന, സുലൈഖ.