കട്ടപ്പന: പുറ്റടി ത്രിവേണി ഹോട്ടല്‍ നടത്തുന്ന കോട്ടപ്പള്ളില്‍ കെ.ആര്. സത്യനെ (57) കടക്കുള്ളില്‍ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ച ഹോട്ടലില്‍ എത്തിയ ജീവനക്കാരനാണ് സത്യനെ മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച ഹോട്ടല്‍ അവധിയാണെന്ന് സത്യന് കഴിഞ്ഞ ദിവസം ജീവനക്കാരെ അറിയിച്ചിരുന്നു. തലേന്ന് രാത്രി മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് രാവിലെ അന്വേഷിച്ചെത്തിയത്. സത്യന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: രജനി വിദേശത്താണ്. മക്കൾ: അഖില്‍, അരുണ്‍. മൃതദേഹം നടപടികള്‍ക്കുശേഷം സംസ്കരിച്ചു.