കുമളി: അപസ്മാരം ബാധിച്ചതോടെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു. കുമളി ഒന്നാംമൈൽ മുളമൂട്ടിൽ സുബിൻ-ജിൻസി ദമ്പതികളുടെ മകൻ ജോഹാൻ എം. അജിത്താണ് (ഇട്ടിച്ചൻ) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. അവശ നിലയിലായ കുട്ടിയെ സ്പ്രിങ്വാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച 11ന് കുമളി ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.