നെടുമങ്ങാട്: നെടുമങ്ങാട് ഏരിയയിലെ മുതിര്‍ന്ന സി.പി.എം നേതാവും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്ന പനവൂര്‍ ആട്ടുകാല്‍ ഷീജ വിലാസത്തില്‍ എം. രാമചന്ദ്രന്‍നായര്‍ (84) നിര്യാതനായി. പനവൂര്‍, ആട്ടുകാല്‍ ലോക്കല്‍ കമ്മിറ്റികള്‍ ഒന്നായിരുന്നപ്പോൾ കാല്‍നൂറ്റാണ്ടുകാലം ലോക്കല്‍ സെക്രട്ടറിയായും ദീര്‍ഘകാലം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. തോട്ടം തൊഴിലാളി യൂനിയന്‍ ജില്ല കമ്മിറ്റി അംഗമായും ഏറെക്കാലം പ്രവര്‍ത്തിച്ചു. ഭാര്യ: ലീലാമ്മ. മക്കള്‍: ആര്. ബൈജുകുമാര്‍ (സെക്രട്ടറി കാര്‍ഷിക വികസന ബാങ്ക്, പാലോട്), എല്‍. ഷീജ (ആനാട് ഫാര്‍മേഴ്സ് ബാങ്ക്), എല്‍. ബീജ (ടീച്ചര്‍, ജി.എച്ച്.എസ്.എസ് നെടുമങ്ങാട്). മരുമക്കള്‍: വിശ്വപ്രഭ (ടീച്ചര്‍, വിമല ഇംഗ്ലീഷ് മീഡിയം സ്കൂള്‍), അശോക് കുമാര്‍ (എക്സ് സര്‍വിസ്), പ്രതാപ ചന്ദ്രന് (റിട്ട.പൊലീസ്).'