പന്തളം: പന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പന്തളം പൂഴിക്കാട് കല്ലുംമൂട്ടിൽ രാജു കല്ലുംമൂടൻ (66) നിര്യാതനായി. 2015ൽ നഗരസഭയായി മാറിയ പന്തളത്തിന്റെ അവസാന പഞ്ചായത്ത് പ്രസിഡന്ററായിരുന്നു. ഭാര്യ: സുജ രാജൻ (പന്തളം പഞ്ചായത്ത് മുൻ അംഗം). മക്കൾ: റെനി, റെൻസി. മരുമക്കൾ: ചാൾസ് ലോപ്പസ്, ലിനു. സംസ്കാരം പിന്നീട്.