ചെറുതുരുത്തി: മുള്ളൂർക്കര ആറ്റൂർ സ്വദേശി സൗദിയിൽ നിര്യാതനായി. ആറ്റൂർ ഓട്ടുപാറക്കല് പരേതരായ മൊയ്തീൻകുട്ടിയുടെയും നഫീസയുടെയും മകൻ മുഹിയുദ്ദീനാണ് (58) വ്യാഴാഴ്ച വൈകുന്നേരം മരിച്ചത്. 35 വർഷമായി സൗദിയിൽ ജോലിചെയ്തുവരുകയായിരുന്നു. ഒന്നര മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. ഭാര്യ: സലീന. മക്കൾ: ഫായിസ, ഫാത്തിമ, അമൽ ഫാഹിം. മരുമക്കൾ: അബ്ദുൽ ലത്തീഫ്, മുഹന്നദ്.