പാഴൂർ: ബഹുഭാഷാ പണ്ഡിതനും അറബിക് അധ്യാപകനുമായിരുന്ന ചിറ്റാരിപ്പിലാക്കലിലെ എം.പി. സഈദ് മരക്കാർ (68) നിര്യാതനായി. കുറ്റിക്കാട്ടൂർ ചാലിയറക്കൽ വീട്ടിലായിരുന്നു താമസം. മുൻ കക്കോവ് മുദരിസ് പരേതനായ എ.പി. അഹമ്മദ്കുട്ടി മുസ്ലിയാരുടെ മകനാണ്. ദീർഘകാലം കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. ചിറ്റാരി പിലാക്കൽ മസ്ജിദുൽ ഹിദായ, നായർകുഴി ജുമുഅത്ത് പള്ളി എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ചു. മുന്നൂര് അൻസാറുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗവും അൻസാറുൽ ഇസ്ലാം കോളജ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജ് പ്രിൻസിപ്പലും കേരള ഇസ്ലാമിക് അക്കാദമി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നേരത്തേ നായർകുഴി ഗവ. ഹൈസ്കൂൾ, കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. വിരമിച്ച ശേഷം കുറ്റിക്കാട്ടൂർ ജലാലിയ വുമൻസ് അറബിക് കോളജ് പ്രിൻസിപ്പലായിരുന്നു.
ഭാര്യ: ആയിഷബി (കുറ്റിച്ചിറ). മക്കൾ: അഹമ്മദ് അമീൻ, അബൂബക്കർ സഹീദ് (യാംബു, സൗദി), തൗഫീകുൽ ഹകീം, അബുബഷീർ (യാംബു), മുഹമ്മദ് സഹീദ് ഹുദവി (കുറ്റിക്കാട്ടൂർ ശംസുൽഹുദ കോളജ്). മരുമക്കൾ: ലുബ്ന (ചെറുവറ്റ), റംഷിദ (ആവിലോറ). സഹോദരങ്ങൾ: ഡോ. മുഹമ്മദ് നദവി (അസി. പ്രഫസർ, ചേന്ദമംഗലൂർ സുന്നിയ്യ കോളജ്), ആയിഷ (ഒളവട്ടൂർ).