പറളി: കിണാവല്ലൂർ അനശ്വര നഗറിൽ പാലക്കാട്ടു തൊടി പരേതനായ രാമന്റെ മകൻ സുന്ദരനെ (63) റെയിൽവേ പ്ലാറ്റ്ഫോമിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പറളിയിൽ ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു) യൂനിയൻ അംഗമായിരുന്ന സുന്ദരൻ വിരമിച്ച ശേഷം നാലു വർഷമായി ലോട്ടറി വിൽപന നടത്തിവരുകയായിരുന്നു. മങ്കര പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: സുന്ദരി. മക്കൾ: സന്തോഷ്, സുജിത്, സബിത. മരുമക്കൾ: ആശ, ദിവ്യ, പ്രകാശൻ.