പെരുമ്പാവൂര്‍: കാല്‍നട യാത്രക്കാരന് വാഹനാപകടത്തില്‍ മരിച്ചു. സൗത്ത് വല്ലം ചെന്താര വീട്ടില്‍ (കൊല്ലംകുടി) പരേതനായ ഉണ്ണിയുടെ മകന് ജലാല്‍ ആണ് (52) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ന് എം.സി റോഡിലെ സിഗ്നല്‍ ജങ്ഷനും ഔഷധി ജങ്ഷനും മധ്യേയായിരുന്നു അപകടം. ജലാല്‍ പൊലീസ് സ്റ്റേഷന് റോഡില്‍നിന്ന് എം.സി റോഡിലേക്ക് ഇറങ്ങുമ്പോള്‍ മൂവാറ്റുപുഴ ഭാഗത്തുനിന്നും പൈനാപ്പിള്‍ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ജെബിന്, അജിന്‍ഷ, മരുമകന്: ഷെരീഫ്. സഹോദരങ്ങള്‍: കരീം, സുല്‍ഫത്ത്, പരീത്, സി.കെ. അസീം (എന്‍.സി.പി ജില്ല സെക്രട്ടറി), റഫീന.