കാലടി: മലയാറ്റൂരിൽ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മലയാറ്റൂർ തെങ്ങുംതോട്ടത്തിൽ വീട്ടിൽ തോമസിന്റെ മകൻ ആഷിനാണ് (16) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മലയാറ്റൂർ മധുരിമ കവലയിലെ വൈശ്യംകുടി കടവിലാണ് സംഭവം. കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയ ആഷിൻ പുഴയിലെ കയത്തിൽ പെടുകയായിരുന്നുവെന്ന് പറയുന്നു. ആഷിൻ മലയാറ്റൂർ സെൻറ് തോമസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: ഷൈനി (നഴ്സ്, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി). സഹോദരൻ: ആഷീഷ്. സംസ്കാരം പിന്നീട്.