പത്തനംതിട്ട: അഴൂർ ദർശനയിൽ പി.കെ. വർഗീസിന്റെ (ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ സാറാമ്മ വർഗീസ് (78) നിര്യാതയായി. വാര്യാപുരം ഓതറേത്ത് കുടുംബാംഗമാണ്. മക്കൾ: തോമസ് വർഗീസ് (ഭിലായി സ്റ്റീൽ പ്ലാന്റ്), സുമ ഏണസ്റ്റ് (ബംഗളൂരു), സാമുവേൽ വർഗീസ് (ആസ്ട്രേലിയ). മരുമക്കൾ: റജീന തോമസ് (ഭിലായി), ഏണസ്റ്റ് ജോയ് (ബംഗളൂരു), രേണു സാമുവേൽ (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.