പത്തനംതിട്ട: മുസ്ലിംലീഗ് പത്തനംതിട്ട മുൻ ജില്ല ജനറൽ സെക്രട്ടറി പേട്ട ഖൻരാജ് ഭവനിൽ ഖാൻ ഷാജഹാൻ (56) നിര്യാതനായി. മത സാമൂഹിക സാംസ്കാരികരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനായും സി.എച്ച്. കൾചറൽ ഫോറം സംസ്ഥാന ട്രഷററായും പത്തനംതിട്ട ജമാഅത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. ജില്ലയിൽ ‘മാധ്യമ’ ത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: ഡോ. ഷാജിദ ബീഗം (ഹോമിയോ ആശുപത്രി അയിരൂർ). മക്കൾ: ഷാദി ഷാജഹാൻ, ഷാഫി ഷാജഹാൻ (എല്ലാവരും അബുദാബി). മരുമകൻ: മുഹമ്മദ് ഫൈസൽ (അബുദാബി). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.