കായംകുളം: മുതിർന്ന പത്രപ്രവർത്തകനും ജനജിഹ്വ പത്രത്തിന്റെ ചീഫ് എഡിറ്ററും തനിമ ചാപ്റ്റർ സെക്രട്ടറിയുമായ തറയിൽ ബഷീർ (71) നിര്യാതനായി. ചെറുകിട പത്രപ്രവർത്തക യൂനിയൻ സെക്രട്ടറി, കെ.എസ്.യു ജില്ല സെക്രട്ടറി, ചെമ്പക പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: റഫീഖ ബീവി. മക്കൾ: സനാഫർ ബാബു (എം.എസ്.എം കോളജ്), സുമയ്യ. മരുമക്കൾ: സറീന, നിജീഷ്.