അരൂർ: സോളാർ പാനൽ സ്ഥാപിക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് വീണ് ചന്തിരൂർ വാഴപ്പിള്ളിൽ നികർത്തിൽ കബീറിന്റെ മകൻ മുഹമ്മദ് റഫീഖ് (25) മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മുളന്തുരുത്തി കരവട്ടെ കുരിശിനു സമീപത്തെ തോപ്പിൽ വീട്ടിലാണ് അപകടം.
ആംബുലൻസിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മൻസൂറത്ത്. സഹോദരിമാർ: ഹുസ്ന, ലുബിന.