വൈപ്പിൻ: ഓച്ചന്തുരുത്തിൽ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. നായരമ്പലം കടേക്കുരിശ് കത്തിത്തറ പരേതനായ മോഹനന്റെ മകൻ സോണിയാണ് (36) മരിച്ചത്. സുഹൃത്ത് നായരമ്പലം സ്വദേശി അക്ഷയ് (33) പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 7.15ന് സംസ്ഥാന പാതയിൽ ഓച്ചന്തുരുത്ത് കമ്പനി പീടികക്ക് സമീപമാണ് അപകടം. നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ സോണി മരിച്ചു. സംസ്കാരം നടത്തി. അവിവാഹിതനാണ്. മാതാവ്: ഫിലോ. സഹോദരിമാർ: മോഫി, സരിത, സവിത.