പെരുമ്പാവൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തടി ഏജന്റ് മരിച്ചു. പള്ളിക്കവല മാടവന പരേതനായ കൊച്ചുപരീതിന്റെ മകൻ അബുവാണ് (54) മരിച്ചത്.
ശനിയാഴ്ച രാത്രി 9.30ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു അപകടം. വേബ്രിഡ്ജിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ പള്ളിയിലേക്ക് പ്രാർഥനക്ക് പോകുമ്പോൾ എതിർദിശയിയിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായാറാഴ്ച രാവിലെ നില വഷളായി. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി വൈകീട്ടോടെ മരിച്ചു.
പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ മുടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: നബീസ. ഭാര്യ: റംല. മക്കൾ: മാഹിൻഷാ, ആസിഫ് (വിദ്യാർഥികൾ).