കൊടകര: ഉളുമ്പത്തുകുന്നില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ആക്രികച്ചവടക്കാരനായ യുവാവ് മരിച്ചു. കൊടകര കുന്നത്തറ സ്വദേശി ശരവണനാണ് (31) മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇയാളുടെ ദേഹത്ത് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. കൊടകര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മാതാവ്: മാരിയമ്മാള്‍. ഭാര്യ: മഹേശ്വരി. മക്കള്‍: പ്രിയദര്‍ശിനി, വേല്മുരുകന്.