ദോഹ: കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്ദുൽ നാസർ (29) ഖത്തറിൽ നിര്യാതനായി. അസുഖബാധിതനായി മൂന്നു മാസത്തോളം ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരണം. പിതാവ്: ഉസൈൻ. മാതാവ്: പാത്തുമ്മ. ഭാര്യ: നാജിയ നസ്റിൻ. മകൾ: നൂഹ അസ്മിൻ. സഹോദരങ്ങൾ: നസീമ, റസീന, റൈഹാനത്ത്, മുഹമ്മദ് ഷാഫി, സാദിഖ്. നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദിൽ.