പൊന്നാനി: ഈഴുവത്തിരുത്തി കണ്ടകുറുമ്പകാവിനടുത്ത് ലതാ മന്ദിരത്തിൽ കല്പള്ളി സരസ്വതി ടീച്ചർ (91) നിര്യാതയായി. പൊന്നാനി എം.ഐ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: ശ്രീലത (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, കോഴിക്കോട്), കൃഷ്ണകുമാർ, ഗിരീഷ് കുമാർ (അധ്യാപിക, മാലദ്വീപ്). മരുമക്കൾ: ജി. രഘുനാഥ് (സാഹിത്യകാരൻ), ഗീതാലക്ഷ്മി (പൊന്നാനി എ.ഇ.ഒ ഓഫിസ്), ബിന്ദു മേനോൻ (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, തിരുനാവായ). സഹോദരങ്ങൾ: പരേതരായ ഗോപാലൻ, ഗോപിനാഥൻ, രാജലക്ഷ്മി (കോയമ്പത്തൂർ).