അമ്പലപ്പുഴ: ഭർത്താവിന്റെ മരണാനന്തര ചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. നീർക്കുന്നം അരയൻപറമ്പിൽ ആമിനയാണ് (64) മരിച്ചത്. ഭർത്താവ് ഹനീഫ മരണപ്പെട്ട് 11ാം ദിവസത്തെ ചടങ്ങ് തിങ്കളാഴ്ച ഉച്ചക്ക് വീട്ടിൽ നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, നദീറ. മരുമക്കൾ: ഹസീന, സൈനുദ്ദീൻ.