കോതമംഗലം: വാഹന അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇരമല്ലൂര്‍ സ്വദേശി നായിക്കന് മാവുടി സെയ്തുമുഹമ്മദ് (73) നിര്യാതനായി. രണ്ടാഴ്ച മുമ്പ് ചെറുവട്ടൂര്‍ എം.എം കവലയില്‍ നടന്ന വാഹനാപകടത്തിൽ അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷീര കര്‍ഷകനും ഇരമല്ലൂര്‍ ക്ഷീരോല്പാദക സഹകരണസംഘം സ്ഥാപകരില്‍ പ്രധാനിയും ആയിരുന്നു. ഭാര്യ: ഇളമ്പ്ര നായിക്കന് മാവുടി കുടുംബാംഗം സൈനബ. മക്കള്‍: റഷീദ്, റജീന, ഷെമി.