ചേലക്കോട്: സൂപ്പി പടി ഹെൽത്ത് സെന്ററിനടുത്ത് ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ചേലക്കോട് കൂളിക്കുന്നിൽ മേനോത്പടി ഉണ്ണികൃഷ്ണന്റെ മകൻ സാഗർ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേലക്കോട് സ്വദേശികളായ സുജിത്, മനോജ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ചരാത്രി പതിനൊന്നോടെയായിരുന്നു അപകടം. സാഗറിന്റെ മാതാവ്: കമലം. സഹോദരിമാർ: സൗമ്യ, സരിത.