തിരുവില്വാമല/ഒറ്റപ്പാലം: കാൽ കഴുകുന്നതിനിടെ കുളത്തിൽ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുണ്ടുകാട്ടിൽ വിചിത്രനാണ് (38) മരിച്ചത്. ഇയാളുടെ മകൻ കാൽ കഴുകാൻ കുളത്തിലിറങ്ങിയപ്പോൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ പിതാവ് കുളത്തിൽ അകപ്പെട്ടു. ഇരുവരെയും നാട്ടുകാർ പുറത്തെടുത്തെങ്കിലും വിചിത്രനെ രക്ഷിക്കാനായില്ല. പറക്കോട്ടുകാവ് താലപ്പൊലിക്ക് സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ. പഞ്ചായത്തിന് പിറകിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വിചിത്രന്റെ ഭാര്യ: വിമല. മക്കൾ: അദ്വൈത്, അനഞ്ജയ്, അയന.