ചാവക്കാട്: മുസ്ലിം ലീഗ് നേതാവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.എ. അബൂബക്കർ ഹാജിയെ (65) മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11ഓടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി സ്കൂൾ മാനേജരും വട്ടേക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗവുമാണ്. കടപ്പുറത്തിന്റെയും വട്ടേക്കാടിന്റെയും വികസനത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുണ്ണി ഹാജിയാണ് പിതാവ്. മാതാവ്: പാത്തുമോൾ (മുൻ കടപ്പുറം പഞ്ചായത്ത് അംഗം). ഭാര്യ: യസീല. മക്കൾ: റാബിയത്തുൽ അദബിയ, റിസവിൻ, റിഷാൽ. മരുമക്കൾ: ഇജാസ്, ഹിജാസ്, അംന. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ഉമർ, സുരയ്യ, സുൽഫിക്കർ, ശരീഫ്, നൂർജഹാൻ, ശിഹാബ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.