പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗവും പോരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും വയലാളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി.കെ. കോയക്കുട്ടി (60) നിര്യാതനായി. ഭാര്യ: നഫീസ (തിരുവോട്). മക്കൾ: റിയാസ് (ബംഗളൂരു), റിഷാദ് (ഖത്തർ), റിഷാന. മരുമക്കൾ: ജലീൽ (കിഴക്കൻ പേരാമ്പ്ര), നാസില (മഞ്ഞക്കുളം), ഹാഷിബ (പയ്യോളി). സഹോദരങ്ങൾ: മുസ്തഫ, ഹമീദ്, റഷീദ്, റസീന, പരേതരായ കുഞ്ഞമ്മദ്, ബീവി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വയലാളി മസ്ജിദു തഖ് വയിൽ. ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.