മാനന്തവാടി: രൂപതാംഗമായ ഫാ. ജോൺ പുത്തൻപുര (90) നിര്യാതനായി. ദ്വാരക വിയാനിഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പരേതരായ പുത്തൻപുര ദേവസ്യ-ലിയാമ്മ ദമ്പതികളുടെ മകനായി 1932 ജൂൺ 24ന് വടകരയിലാണ് ജനനം. സഹോദരങ്ങൾ: മേരി, ത്രേസ്യ, ദേവസ്യ, ജോയി. തവിഞ്ഞാൽ സെന്റ് മേരീസ് ചർച്ച്, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മണക്കടവ് സെന്റ് തോമസ് ചർച്ച്, കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി, മരകാവ് സെന്റ് തോമസ് ചർച്ച്, അമ്പലവയൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച്, നടവയൽ ഹോളി ക്രോസ് ഫൊറോനാ പള്ളി, മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോനാ പള്ളി, തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, കാവുമന്ദം ലൂർദ് മാതാ ചർച്ച്, പുതുശ്ശേരിക്കടവ് ക്രൈസ്റ്റ് ദ കിങ് ചർച്ച് തുടങ്ങിയ ദേവാലയങ്ങളിൽ വികാരിയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച 10 മണിക്ക് ദ്വാരക പാസ്റ്ററൽ സെന്ററിനോട് അനുബന്ധമായുള്ള വൈദികരുടെ സെമിത്തേരിയിൽ.