ചെർപ്പുളശ്ശേരി: എഴുവന്തലയിലും സമീപ പ്രദേശങ്ങളിലും സാമൂഹിക, സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും നിറ സാന്നിധ്യവും ചെന്നൈയിലെ പ്രമുഖ വ്യവസായിയുമായ ശ്രീരാമജയം രാമചന്ദ്രൻ നായർ (67) എഴുവന്തലയിലെ വസതിയിൽ നിര്യാതനായി. ചെന്നൈയിലെ കാറ്ററിങ് മേഖലയിലെ പ്രമുഖ വ്യവസായ ശൃംഖലയായ സി.ആർ.സി.എല്ലിന്റെ സ്ഥാപകനാണ്. ചെന്നൈ കൈരളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്, നായർ സേവ സൊസൈറ്റി മാത്തൂർ പ്രസിഡന്റ്, തെണ്ടയാർ പേട്ട് അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, എഴുവന്തല ചെമ്മംകുഴി ക്ഷേത്രം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു. കയില്യാട് വാദ്യ കലാനിധി പുരസ്കാരം, മുളയങ്കാവ് ഭഗവതി പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ഭാര്യ: സത്യഭാമ. മക്കൾ: മണികണ്ഠൻ, ജയനാരായണൻ (ഇരുവരും ചെന്നൈ), രാധിക. മരുമക്കൾ: ശ്രീജിത്ത് (അമേരിക്ക), രേവതി മണികണ്ഠൻ, ഷിബിന ജയനാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.