റാന്നി: കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന അഞ്ചരമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. മണ്ണടിശ്ശാല പരുവ മേരി കോട്ടേജില്‍ ബിബിന്‍ ഡിക്രൂസ്- രജനി ബാബു ദമ്പതികളുടെ മകന് ഇവാനാണ് മരിച്ചത്. കഴിഞ്ഞ ഒന്നിന് രാത്രി എട്ടുമണിയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡിലെ ആനമാടത്തിനും സോബാര്‍ പള്ളിക്കും ഇടയില്‍ കുടുംബം യാത്രചെയ്ത കാർ 20 അടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞിരുന്നു. പുറത്തേക്ക് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും തകര്‍ന്നിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.