കുന്നംകുളം: മുൻ ജില്ല ജഡ്ജിയും റിട്ട. ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ജുഡീഷ്യൽ അംഗവുമായ പി.കെ. അമ്മിണി (85) നിര്യാതയായി. കുന്നംകുളം നെപ്പൻസ് റോഡിൽ പാലിയത്ത് പരേതരായ കോമൻ-കുട്ടിമാളു ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ അപ്പു (കൊച്ചി പോർട്ട് ട്രസ്റ്റ് മുൻ ഉദ്യോഗസ്ഥൻ), ശാരദ.