എരുമപ്പെട്ടി: മണ്ടംപറമ്പ് മണലി വീട്ടിൽ പരേതനായ കുരിയാക്കുവിന്റെ ഭാര്യ മേരി (81) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് (ഓഫ്സെറ്റ് മെഷീൻ മെക്കാനിക്), ജോഷി (പലചരക്ക് വ്യാപാരി, വ്യാപാരി വ്യവസായി ഏകോപന സമിതി കടങ്ങോട് യൂനിറ്റ് പ്രസിഡന്റ്). മരുമക്കൾ: ഷൈലജ, ബീന. സംസ്കാരം ബുധനാഴ്ച എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.