പയ്യോളി: കളരിപ്പടി മമ്പറംഗേറ്റിന് സമീപം ചോനോത്ത് വളപ്പിൽ ഭാസ്കരന്റെ മകൻ ഷാജിത്ത് (46) ഷാർജയിൽ നിര്യാതനായി. ഷാർജയിലെ ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ ആറരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചശേഷം രാവിലെ ഒമ്പതോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഷിജിന. മക്കൾ: ദ്രുപദ്, ധ്വനി. മാതാവ്: വിമല. സഹോദരങ്ങൾ: ഷിനിൽ, ഷിജിത്ത്.