മരട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു. നെട്ടൂര്‍ കുറുപ്പശ്ശേരി വീട്ടില്‍ സെബാസ്റ്റ്യനാണ് (55) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമായിരുന്നു അപകടം. സെബാസ്റ്റ്യനും ഭാര്യ ഷൈനിയും മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷക്ക് മുന്നിലേക്ക് ബൈക്ക് കുറുകെ കടന്നതോടെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ സെബാസ്റ്റ്യനെ ആദ്യം തോപ്പുംപടി കരുവേലിപ്പടി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച പുലർച്ച മരിച്ചു. ഭാര്യ: ഷൈനി. മക്കള്‍: ടോണി, സോണി. മരുമക്കള്‍: ലിബിന്, അഞ്ജലി.