കരിമണ്ണൂർ: കുറുംമ്പാലമറ്റം കുന്നപ്പിള്ളിൽ ജോസ് തോമസിന്റെ (ക്ലാസിക് പൈനാപ്പിൾ, വാഴക്കുളം) മകൻ റോഷൻ ജോസ് (23) നിര്യാതനായി. മംഗലാപുരം ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളജിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു. മാതാവ്: അമ്പിളി. കളത്തുക്കടവ് അധികാരത്ത് കുടുംബാംഗം. സഹോദരങ്ങൾ: നന്ദിത മേരി ജോസ് (കോലഞ്ചേരി മെഡിക്കൽ കോളജ്, എം.ബി.ബി.എസ് വിദ്യാർഥിനി), നിക്കോൾ മരിയ ജോസ് (പ്ലസ് ടു വിദ്യാർഥിനി, വില്ലേജ് ഇന്റർനാഷനൽ സ്കൂൾ, കുമാരമംഗലം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.