കോട്ടയം: മോട്ടോർ റാലി താരവും എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനുമായ അട്ടത്രയിൽ ജോർജ് വർഗീസ് (53) നിര്യാതനായി. കാർ ഓഫ്റോഡ് റാലികളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സി.എം.എസ് കോളജ് റിട്ട. പ്രഫസർ ടി.ജി. വർഗീസിന്റെയും ശ്രീവിദ്യാധിരാജ വിദ്യാഭവൻ റിട്ട. അധ്യാപിക ശോശാമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ: കവിയൂർ അമ്പാട്ട് മിനി, ബേക്കർഹിൽ (ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ). മക്കൾ: കെവിൻ (സി.ബി.എം ഇന്ത്യ), കേസ്റ്റിൻ (അധ്യാപിക, സെന്തിൽ പബ്ലിക് സ്കൂൾ സേലം), കെൻ (വിദ്യാർഥി, കെ.ഇ കോളജ്, മാന്നാനം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.