കണ്ടശാംകടവ്: ബൈക്കിടിച്ച് കാൽനടക്കാരനായ വയോധകൻ മരിച്ചു. കണ്ടശാംകടവ് താനാപാടം ഗ്രൗണ്ട് റോഡിൽ താമസിക്കുന്ന അരിമ്പൂർ വെറങ്ങാൻ വീട്ടിൽ ആന്റണിയാണ് (80) മരിച്ചത്. കണ്ടശാംകടവ് പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. കൊച്ചിൻ ഷിപ്പിയാർഡിലെ റിട്ട. എൻജിനിയർ ആയിരുന്നു. ഭാര്യ: മേരി (റിട്ട. ഹെഡ്മിസ്ട്രസ്, മൂർക്കനിക്കര ഗവ. യു.പി സ്കൂൾ). മക്കൾ: ആന്റലിൻ, മെർലിൻ, എമിലി, ജെയ്സൺ, ലൗലി, തോംസൺ. മരുമക്കൾ: ജോസ്, ജെയിംസ്, ജോയ്സൺ, സിജോ, ജിനി മരിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.