അരിമ്പൂർ: സ്കൂട്ടറിടിച്ച് വീണ വീട്ടമ്മ ബൈക്ക് കയറി മരിച്ചു. കുന്നത്തങ്ങാടി വെളുത്തൂർ റോഡിൽ വാഴപ്പിള്ളി ദേവസിയുടെ ഭാര്യ എൽസിയാണ് (60) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ കുന്നത്തങ്ങാടി കാത്തലിക് സിറിയൻ ബാങ്കിനടുത്താണ് സംഭവം. അരിമ്പൂർ പള്ളിയിലേക്ക് കുർബാനയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ദേഹത്തുകൂടെ പിന്നിൽ വന്ന ബൈക്ക് കയറി. ബൈക്ക് നിർത്താതെ പോയി. പരിക്കേറ്റ ഇവരെ വഴിയാത്രികരും പരിസരത്തുണ്ടായിരുന്നവരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ഡെൽസൻ, ഡെയ്സൻ. മരുമകൾ: അഥീന.